ചേലാകർമം ആരോഗ്യകരമോ ?
വ്യക്തിശുചിത്വത്തിനും ആരോഗ്യത്തിനും അതിയായ പ്രാധാന്യം നൽകുന്ന മതമാണ് ഇസ്‌ലാം. അതുകൊണ്ടു തന്നെയാണ് ഇന്ന് ആഗോളതലത്തിൽ സാർവത്രികമായ ചേലാകർമത്തെ ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ചതും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭിന്ന മതക്കാരും മതനിരാസവാദികളുമടക്കം ജനലക്ഷങ്ങൾ നടത്തുന്ന ഒന്നായി ചേലാകർമം മാറിയിട്ടുണ്ടെന്നതു പരമ സത്യമാണ്. അമേരിക്കയിൽ മാത്രം വർഷം തോറും ഒരു മില്യണിലധികം പേർ ചേലാകർമത്തിനു വിധേയരാകുന്നുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. ക്രിസ്തുവിന് നാലായിരം വർഷം മുമ്പ് സുമേറിയക്കാർ ഇറാഖിലേക്കും മറ്റു രാജ്യങ്ങളിലേക്കും കുടിയേറിപ്പാർത്തപ്പോൾ അവിടെയെല്ലാം ചേലാകർമ സംസ്‌കാരം നിലനിന്നിരുന്നതായി ചരിത്രത്തിൽ വായിക്കാവുന്നതാണ്.
ഗർഭ കാലത്ത് ലിംഗാഗ്ര ചർമം കുഞ്ഞിന്റെ അനിവാര്യതയാണ്. ഗർഭപാത്രത്തിൽ കിടക്കു മ്പോഴുള്ള പലതരം അണുബാധയിൽ നിന്നും ലിംഗമുഖത്തെ സംരക്ഷിച്ചുവെക്കലാണ് അപ്പോഴുള്ള പുറംതൊലിയുടെ ധർമമെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. ഗർഭസ്ഥശിശു പോഷകങ്ങളും ഓക്‌സിജനും വലിച്ചെടുക്കുന്ന പ്ലാസന്റയുടെ ആവശ്യം പ്രസവ ശേഷമില്ലാത്തതു കൊണ്ട് അത് ഒഴിവാക്കാലാണ് പതിവ്. ജനനം മുതൽ കുഞ്ഞ് വായ കൊണ്ട് ഭക്ഷിക്കാനും ശ്വാസകോശം കൊണ്ടു ശ്വസിക്കാനും തുടങ്ങുമല്ലോ. അതുപോലെ തന്നെയാണ് ജനനത്തിനു ശേഷമുള്ള ലിംഗാഗ്ര ത്തിന്റെ അവസ്ഥയും. വിസർജനവും പ്രജനനവുമടക്കമുള്ള വലിയ ധർമങ്ങൾ നിർവഹിക്കാനുള്ളതു കൊണ്ടു തന്നെ ആവശ്യമില്ലാത്തതും ദോഷം ചെയ്യുന്നതുമായ ലിംഗാഗ്ര ചർമത്തെ മുറിച്ചു മാറ്റുന്നത് കൂടുതൽ സുരക്ഷ നൽകുന്നതുകൊണ്ടാണ് ഇസ്‌ലാം ഇതു നിർദേശിക്കുന്നത്.
ജന്മനാ അഗ്രചർമം ഛേദിക്കപ്പെടാത്തവർക്ക് ചേലാകർമം നടത്തൽ നിർബന്ധമാണെന്നാണ് ഇസ്‌ലാമിക പ്രമാണം. ഹസ്‌റത്ത് ഇബ്‌റാഹീം നബി(അ)ന്റെ മാർഗം പിൻപറ്റുകയെന്ന ഖുർആനിക വചനമാണ് ഇതിന്റെ ആധാരം. എൺപതാം വയസ്സിലാണ് മഹാൻ അതിനു വിധേയനായത്. ഇതു പുരുഷന്മാർക്കു നിർബന്ധവും സ്ത്രീകൾക്കു സുന്നത്തുമാണെന്ന അഭിപ്രായവുമുണ്ട്. അതാണ് അധിക പണ്ഡിതന്മാരിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും (ഫത്ഹുൽ മുഈൻ 459).
പ്രവാചകരുടെ പ്രകൃതിയിൽപ്പെട്ടതാണ് ചേലാകർമം. അബൂഹുറൈറ(റ)യിൽ നിന്നു നിവേദനം. നബി(സ്വ) പറയുന്നു: അഞ്ചു കാര്യങ്ങൾ പ്രവാചകചര്യയിൽപ്പെട്ടതാണ്. ചേലാകർമം നടത്തുക, ഗുഹ്യരോമം നീക്കുക, നഖം മുറിക്കുക, കക്ഷരോമം പറിക്കുക, മീശ വെട്ടുക എന്നിവയാണവ. (സ്വഹീഹുൽ ബുഖാരി).
ആദം(അ), ശീസ്(അ), നൂഹ്(അ), ഹൂദ്(അ), സ്വാലിഹ്(അ), ലൂത്വ്(അ) ശുഐബ്(അ), യൂസുഫ്(അ), മൂസാ(അ), സുലൈമാൻ(അ), സകരിയ്യ(അ), ഈസാ(അ), മുഹമ്മദ് നബി(സ്വ), തുടങ്ങിയവരെല്ലാം സുന്നത്ത് കഴിഞ്ഞവരായാണ് ജനിച്ചത് (മുഗ്‌നിൽ മുഹ്താജ് 4/203).
തിരുനബി(സ്വ) ചേലാകർമം കഴിഞ്ഞവരായാണ് പ്രസവിക്കപ്പെട്ടതെന്നതു നിരവധി ഹദീസുകളിൽ വന്നിട്ടുള്ള യാഥാർത്ഥ്യമാണ്. ഇമാം അബൂനുഐം(റ) രേഖപ്പെടുത്തുന്നു: ഇബ്‌നു ഉമർ(റ)യിൽ നിന്നു നിവേദനമുള്ള ഒരു ഹദീസിൽ ‘നബി(സ്വ) സുന്നത്തു കർമം കഴിക്കപ്പെട്ടവരായാണ് പ്രസവിക്കപ്പെട്ടതെന്നു വന്നിട്ടുണ്ട്’ (അഖ്ബാറു ഇസ്വ്ബഹാൻ). അനസ്(റ)വിൽ നിന്നു നിവേദനമുള്ള മറ്റൊരു ഹദീസിൽ നബി(സ്വ) പറഞ്ഞു: ‘ഞാൻ സുന്നത്തു കർമം നിർവഹിക്കപ്പെട്ടവരായി പ്രസവിക്കപ്പെട്ടതും എന്റെ സ്വകാര്യാവയവം ഒരാളും കണ്ടിട്ടില്ലെന്നതും എന്റെ രക്ഷിതാവ് എന്നെ ആദരിച്ചതിന്റെ ഭാഗമാണ്’ (ദലാഇലുന്നുബുവ്വ).
പരിച്ഛേദനം, മാർക്കം കഴിക്കൽ, മാർഗക്കല്യാണം, സുന്നത്തു കല്യാണം എന്നീ പേരുകളിലറിയപ്പെടുന്ന ചേലാകർമം പ്രായപൂർത്തിയാകുന്നതിനു മുമ്പു നടത്തലാണ് സുന്നത്ത്. പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർക്ക് വളരെ പെട്ടെന്നു തന്നെ ചെയ്യൽ നിർബന്ധമാണ് (തുഹ്ഫ 9/199). ലിംഗത്തിന്റെ അഗ്രഭാഗത്തെ വലയം ചെയ്യുന്ന തൊലി പൂർണമായും നീക്കം ചെയ്യലാണ് ചേലാകർമം.
സാധിക്കുമെങ്കിൽ പ്രസവം കഴിഞ്ഞ ഏഴാമത്തെ ദിവസം തന്നെ ഖിതാൻ(ചേലാകർമം) നടത്തലാണ് സുന്നത്ത്. നബി(സ്വ) ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ ഖിതാൻ നടത്തിയത് ഏഴാമത്തെ ദിവസമാണെന്ന ആഇശാ(റ)വിൽ നിന്നുള്ള ഹദീസ് ഇമാം ഹാകിം(റ) ഉദ്ധരിക്കുന്നുണ്ട്. അതിനു മുമ്പ് നടത്തൽ കറാഹത്താണ്. ഏഴാമത്തെ ദിവസം നടത്തുന്നില്ലെങ്കിൽ പിന്നെ നാൽപതാം ദിവസവും അതിനും സൗകര്യപ്പെട്ടില്ലെങ്കിൽ ഏഴാമത്തെ വയസ്സിലും നിർവഹിക്കൽ സുന്നത്താണ്. കാരണം അതു നിസ്‌കാരം കൊണ്ടു കൽപ്പിക്കപ്പെടുന്ന പ്രായമാണല്ലോ (മുഗ്‌നിൽ മുഹ്താജ് 4/203).
ഖിതാനിന്റെ കാര്യത്തിൽ ദിവസം കണക്കാക്കുന്നത് പ്രസവത്തിന്റെ തൊട്ടു ശേഷമുള്ള പകൽ മുതലാണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസവിച്ച പകൽ എണ്ണത്തിൽ ഗണിക്കില്ലെന്നർത്ഥം. ഉദാഹരണമായി തിങ്കളാഴ്ച പകലിലോ തിങ്കൾ അസ്തമിച്ച രാത്രിയിലോ ആണ് പ്രസവം നടന്നതെങ്കിൽ അടുത്ത തിങ്കളാഴ്ചയാണ് ഏഴാം ദിവസമായി കണക്കാക്കപ്പെടുക. ഈ നിയമം ഖിതാനുമായി മാത്രം ബന്ധപ്പെട്ടതാണ്. എന്നാൽ എന്നാൽ കുട്ടിക്കു പേരിടുന്നതിലും അഖീഖത്ത് അറുക്കുന്നതിലും മുടി കളയുന്നതിലുമെല്ലാം പ്രസവം നടന്ന പകലുൾപ്പെടെയാണ് ഏഴാമത്തെ ദിവസം കണക്കാക്കുന്നത് (തുഹ്ഫ, ശർവാനി 9/200).
അതേസമയം വല്ല അപകട സാധ്യതയുമുണ്ടെങ്കിൽ ചെറിയ പ്രായത്തിൽ ഖിതാൻ നടത്തുന്നതു നിഷിദ്ധമാണ്. മാത്രമല്ല അത്തരം സാഹചര്യത്തിലും ഖിതാൻ നടത്തുകയും അതിനെ തുടർന്ന് കുഞ്ഞ് മരണപ്പെടുകയും ചെയ്താൽ ഒരു മുസ്‌ലിമിനെ ബോധപൂർവം കൊല നടത്തിയ ഗണത്തിലാണ് അതു പെടുക. എന്നാൽ അപകട സാധ്യതയില്ലെന്നു മനസ്സിലാക്കി ഖിതാൻ നടത്തിയതിനെത്തുടർന്ന് കുട്ടി മരിക്കാനിടയാവുന്നത് കുറ്റകരമാവുകയുമില്ല (തുഹ്ഫ 9/200-201). ചേലാകർമം കഴിഞ്ഞ തൊലിഭാഗം കുഴിച്ചു മൂടൽ സുന്നത്തതാണ് (തുഹ്ഫ 3/161).
ഖിതാൻ നടത്തപ്പെട്ട നിലയിൽ പ്രസവിച്ച കുട്ടിയെ വീണ്ടും ഖിതാൻ ചെയ്യൽ നിർബന്ധമില്ല. എന്നാൽ മുറിവാകാത്ത വിധം ലിംഗാഗ്രത്തിൽ കത്തി നടത്തുന്നതു സുന്നത്തുണ്ട്. (നിഹായ, മുഗ്നി) അതു പോലെത്തന്നെ ഖിതാൻ നടത്താതെ മരണപ്പെട്ട വ്യക്തിയുടെയും ചേലാകർമം ചെയ്യാൻ പാടില്ല. അകാരണമായി ഖിതാൻ നടത്താത്തവനാണെങ്കിലും നിയമം അങ്ങനെ തന്നെ യാണ്(തുഹ്ഫ 3/113). ഇങ്ങനെ മരണപ്പെട്ട വ്യക്തിയുടെ മയ്യിത്ത് കുളിപ്പിക്കുമ്പോൾ ലിംഗത്തിന്റെ അഗ്രഭാഗം മൂടിക്കിടക്കുന്നതു നിമിത്തം അതിന്റെ ഉൾഭാഗത്തേക്കു വെള്ളം പ്രവേശിക്കാൻ സാധിക്കാതെ വരുമ്പോൾ കുളിക്കു പുറമെ തയമ്മും കൂടി ചെയ്യൽ നിർബന്ധമാണ്. കാരണം ശരീരത്തിന്റെ ബാഹ്യഭാഗങ്ങൾ മുഴുവനും വെള്ളമാവൽ കുളിയിൽ നിർബന്ധമാണല്ലോ. ലിംഗാഗ്രവും ശരീരത്തിന്റെ ബാഹ്യഭാഗമായാണ് ഗണിക്കപ്പെടുന്നത് (ഫത്ഹുൽ മുഈൻ 151).
പരിച്ഛേദനത്തിന്റെ ശാസ്ത്രീയത
ലോകാരോഗ്യ സംഘടന 2007-ൽ നടത്തിയ സർവേയനുസരിച്ച് 664,500,000 പേർ ചേലാകർമം നടത്തിയവരാണ്. ഇതിൽ എഴുപതു ശതമാനത്തോളമാണ് മുസ്‌ലിംകളുള്ളത്. ചേലാകർമത്തിന്റെ രോഗപ്രതിരോധ ശേഷിയും സുരക്ഷയും കണക്കിലെടുത്തു കൊണ്ടു തന്നെയാണ് മുസ്‌ലിംകളല്ലാത്ത പലരും ചേലാകർമത്തിനു വിധേയരാവുന്നത്. ലിംഗത്തിന്റെ അധികമുള്ള ചർമഭാഗം മുറിച്ചുമാറ്റാത്ത പക്ഷം ഒട്ടേറെ അണുക്കൾ ആ ചർമത്തിനും മാംസത്തിനുമിടയിൽ വസിക്കുകയും അവ പലവിധ രോഗങ്ങൾക്ക് നിമിത്തമാവുകയും ചെയ്യുന്നു. അങ്ങനെ ഫംഗസുകളും ബാക്ടീരിയകളും വൈറസുകളും പല തരത്തിൽ ശരീരത്തെ ആക്രമിക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ ചേലാകർമം മുഖേന സാധിക്കും.
അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്, ചേലാകർമം ചെയ്തവരും ചെയ്യാത്തവരുമായ ലക്ഷക്കണക്കിനു കുട്ടികളിൽ നടത്തിയ പഠനത്തിൽ ചേലാകർമം ചെയ്യാത്തവരിൽ ചെയ്തവരെ അപേക്ഷിച്ചു മൂത്രസംബന്ധിയായ രോഗങ്ങൾ കൂടുതലുണ്ടെന്നാണ് കണ്ടെത്തിയത്. മാത്രമല്ല, ചേലാകർമം വൈകുംതോറും യൂറിനറി അണുബാധ കൂടി വരുന്നതായും ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. ലിംഗാഗ്ര ചർമത്തിൽ ബാക്ടീരിയകൾക്കു വളരാനുള്ള സാഹചര്യം ഉണ്ടാകുന്നതോടെ അണുബാധയ്ക്കുള്ള സാധ്യത വർധിക്കുകയാണു ചെയ്യുന്നത്.
ചേലാകർമം ചെയ്യാത്തവരുടെ ലിംഗാഗ്രചർമം കീഴോട്ടിറങ്ങാത്ത ഫൈമോസിസ്, മുകളിലേക്കു കയറാത്ത പാരാഫൈമോസിസ് എന്നീ അവസ്ഥകൾ രൂപപ്പെടുകയും ലിംഗത്തിനും ചർമത്തിനുമിടയിൽ രണ്ടുതരത്തിലുള്ള പഴുപ്പുണ്ടാവുന്നതും സ്വാഭാവികമാണ്. തൊലി മൂടിക്കിടക്കുമ്പോഴുള്ള ചൂടും മൂത്രം പൂർണമായി പുറത്തുപോകാതിരിക്കുമ്പോഴുള്ള വൃത്തിയില്ലായ്മയുമാണ് അണുക്കൾക്കു വളരാൻ പറ്റിയ സാഹചര്യമൊരുക്കുന്നത്. ആന്റിബയോട്ടിക്കുകളും ആന്റിഫംഗൽ ലേപനവുമുപയോഗിച്ചാണ് ഇതിന്റെ ചികിത്സ നടക്കുന്നത്. എന്നാൽ ഇതു പൂർണമായി ഭേദമാവാനും ആവർത്തിക്കാതിരിക്കാനും ചേലാകർമം നിർവഹിക്കുക മാത്രമാണ് പോംവഴിയെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്. ലിംഗത്തിനും അതിന്റെ അഗ്രചർമത്തിനുമിടയിൽ നിലകൊള്ളുന്ന ‘സ്‌മെഗ്മ’യാണ് ഇതിനുള്ള കാരണം.
ചർമത്തിന്റെ അടിയിൽ കെട്ടിനിൽക്കുന്ന സ്‌മെഗ്മ എന്ന പദാർത്ഥം കാൻസറിനു വഴി തെളിക്കുന്നതാണ്. അഗ്രചർമം പുറകോട്ടാക്കി സ്‌മെഗ്മ എന്ന വെളുത്ത പദാർത്ഥം വൃത്തിയാക്കി യില്ലെങ്കിൽ മേൽപറഞ്ഞ പ്രശ്‌നമുണ്ടാവാം. അതു കൊണ്ട് തന്നെ ചേലാകർമം ചെയ്യാത്തവർ അഗ്രചർമം ദിവസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും പിറകോട്ടാക്കി ശുദ്ധ വെള്ളം കൊണ്ട് വൃത്തിയാക്കണമെന്നാണ് വൈദ്യശാസ്ത്ര നിർദേശം. സുന്നത്തു ചെയ്തവർക്ക് ഏതായാലും അവിടെ വൃത്തിയായിരിക്കുകയും ചെയ്യും.
അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക് 2012 ഓഗസ്റ്റ് 27-ന് നടത്തിയ പഠനത്തിൽ ഇത് ഏറെ ഉപകാരപ്രദമാണെന്ന് വ്യക്തമാക്കുകയുണ്ടായി. ചേലാകർമം ചെയ്യപ്പെട്ട പുരുഷന്മാരുമായുള്ള സ്ത്രീകളുടെ ബന്ധം മൂലം അവർക്കുണ്ടാവുന്ന ലൈംഗിക രോഗങ്ങളും സെർവിക്കൽ കാൻസർ (ഗർഭാശയ മുഖ അർബുദം) പോലെയുള്ള മഹാമാരികളും ഇല്ലാതാവുന്നു. 2013 നവംബറിലെ ജേർണൽ ഓഫ് സെക്ഷ്വൽ മെഡിസിനിൽ ചേലാകർമം നടത്തിയ പുരുഷന്മാരുമായുള്ള ബന്ധത്തിൽ സ്ത്രീകളിൽ രതിമൂർച്ച കുറയുന്നുവെന്ന യുക്തിവാദികളുടെ വാദം നിരർത്ഥകമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
പുരുഷ ലിംഗാർബുദവും സെർവിക്കൽ കാൻസറും ഹ്യൂമൺ പാപില്ലോമ വൈറസുകളുടെ സംഭാവനകളാണെന്നും ചേലാകർമം നടത്തിയവർക്ക് ഈ അണുബാധക്ക് സാധ്യതയില്ലെന്നും ലോകാരോഗ്യസംഘടന നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. ലിംഗമുഖത്തെ ആവരണം ചെയ്തിട്ടുള്ള തൊലിക്കുള്ളിൽ സൂക്ഷ്മ രോഗാണുക്കൾ കുടിയിരിക്കുന്നതു നിമിത്തമാണ് ചേലാകർമം ചെയ്യാത്തവരിൽ ഈ രോഗം ഉണ്ടാകൻ കാരണമെന്നും ഗവേഷകർ അനുമാനിക്കുന്നു. സ്ത്രീകളിൽ നിന്ന് പുരുഷന്മാരിലേക്ക് സംക്രമിക്കുന്ന എച് ഐ വി അണുബാധയെ ചേലാകർമം നല്ലൊരു പരിധി വരെ പ്രതിരോധിക്കുമെന്നതിനു ശക്തമായ തെളിവുകളുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെയും യുണൈറ്റഡ് നാഷൻസ് പ്രോഗ്രാമിന്റെയും സംയുക്ത പ്രസ്താവനയിലുള്ളത്.
ചേലാകർമം ചെയ്യാത്തവർ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ലിംഗത്തിന്റെ പുറം തൊലിയുടെ ഉൾഭാഗത്ത് സ്വാഭാവികമായുണ്ടാവുന്ന സൂക്ഷ്മമായ മുറിവുകൾ യോനീ ഭിത്തിയിൽ സമ്പർക്കം പുലർത്തുന്നതു മൂലം പുരുഷ രക്തത്തിലേക്ക് അണുസംക്രമണത്തിനു വഴിയൊരുക്കുകയും പിന്നീട് പുരുഷലിംഗത്തിന്റെ തളർച്ചാ സമയത്ത് അവ സുരക്ഷിതമായി തൊലിക്കുള്ളിൽ വളർന്നു പെരുകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും. എന്നാൽ ചേലാകർമം ചെയ്തവരിൽ, ലിംഗമുഖം അനാവൃതമായതിനാൽ ഇത്തരം അണുക്കളെ പുറന്തള്ളാൻ അനായാസം സാധിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ലിംഗാഗ്രം മൂടിക്കിടക്കുന്നതിനാൽ ചെറിയ അളവിൽ മൂത്രവും ശുക്ലവും അവിടെ കെട്ടിക്കിടക്കുന്നതു നിമിത്തം പലതരം ബാക്ടീരിയകൾ വസിക്കുന്നത് തടയാനും യൂറിനറി ഇൻഫക്ഷൻ വരാതിരിക്കാനും ചേലാകർമം അത്യുത്തമമാണ്. പുരുഷലിംഗ കാൻസറിന്റെ പ്രധാന കാരണക്കാരായ ഫൈമോസിസും എച്ച് പി വി അണുബാധയും ഇതു തടയുന്നു. 2015-ൽ നടന്ന ഒരു പഠന പ്രകാരം പ്രോസ്റ്റേറ്റ് കാൻസറിന്റെ സാധ്യതയും ചേലാകർമം ചെറുക്കുന്നു. ശരിയായ സംവേദനക്ഷമതയും ഉദ്ധാരണദൃഢതയും ചേലാകർമം നിർവഹിക്കുന്നവർക്കു മാത്രമേ അനുഭവിക്കാൻ കഴിയുകയുള്ളൂവെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഇത്രയും വസ്തുതകൾ നിലനിൽക്കുന്നതിനാൽ ശിശു പീഡമെന്നോ പ്രകൃതി വിരുദ്ധമെന്നോ പറഞ്ഞ് ഇതിനെ എതിർക്കുന്നത് അന്യായമാണെന്ന് ചുരുക്കം.
ഈ പരിച്‌ഛേദനയെ പിന്‍തുണക്കുന്നവരും ഒരു പരിധിവരെ ശരീരശാസ്ത്രജ്ഞന്മാരും പറയുന്നതിങ്ങനെയാണ്.
പുരുഷലിംഗത്തിലെ ശിശ്‌നമണിയുടെ ചുവടിനും പുറംതൊലിക്കുമിടയിലുള്ള സ്വേദഗ്രന്‌ഥികള്‍ പോലെയുള്ള സൂക്ഷമഗ്രന്‌ഥികളുടെ പ്രവര്‍ത്തനഫലമായി വെണ്ണ പോലെയുള്ള ശിശ്‌നമലം (smegma) ഉണ്ടാകുന്നു. ഈ വസ്‌തു ഇടക്കിടെ കഴുകിക്കളയാതിരിക്കുന്നത് രോഗാണുക്കളുടെ പ്രവര്‍ത്തനത്തിനു ഇടയാക്കുകയും അത് വിവിധ ലൈംഗികരോഗങ്ങള്‍ക്കും അര്‍ബുദത്തിനും വരെ കാരണമാക്കുകയും ചെയ്യുന്നു. ഈ ശിശ്‌നമലം ലൈംഗികബന്ധത്തോടെ യോനിയില്‍ പ്രവേശിച്ചാല്‍ സ്‌ത്രീകളിലും അതു ലൈംഗികരോഗമോ അര്‍ബുദമോ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. പരിച്‌ഛേദനയിലൂടെ ഈ അപകടസാധ്യത ഇല്ലാതാക്കാനാകുമെന്നു പറയുന്നു. കൂടാതെ, ഒരു പരിധി വിട്ട് പിറകോട്ടു പോരാത്ത വിധം അഗ്രചര്‍മ്മം ഒരു മണിനാരു (frenulam) കൊണ്ട് ശിശ്‌നമണിയുടെ കീഴ്‌ഭാഗത്തിനോട് ബന്ധിക്കപ്പെട്ടു കിടക്കുന്നു എന്നതും പരിച്‌ഛേദന അനുകൂലിക്കുന്നവരുടെ ന്യായവാദങ്ങളില്‍ ഒന്നാണ്. AIDS മാതിരിയുള്ള ലൈംഗികമഹാരോഗങ്ങള്‍ വ്യാപകമായതോടെ പരിച്‌ഛേദനയുടെ സാംഗത്യം ഏറിവരുന്നതായും ശരീരശാസ്‌ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
പരിച്‌ഛേദന ചെയ്തവരില്‍ ലിംഗത്തില്‍ വരുന്ന ക്യാന്‍സര്‍ , ചില തരം വൈറസ് രോഗബാധ എന്നിവ കുറവാണ്. (സെമൈറ്റിക് മതക്കാരില്‍ ഇവ തീരെ കുറവാണ്). പാപ്പിലോമാ വൈറസ് ബാധയാണ് ലിംഗാഗ്രത്തിലെ ക്യാന്‍സറിനു മൂലകാരണം. തൊലിക്കടിയിലും ചുളിവുകള്‍ക്കിടയിലും അഴുക്കോ അണുക്കളോ അടിയുന്നതു കുറയുന്നതു കാരണമാകാം ഇത്. സ്മെഗ്മ എന്ന കുഴമ്പ് രൂപത്തിലുള്ള കൊഴുപ്പ് ലിംഗാഗ്രചര്‍മ്മത്തിനു കീഴില്‍ അടിയുന്നത് അണുബാധയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. എച്.ഐ.വി അണുബാധയേറ്റവരില്‍ ലിംഗാഗ്ര ക്യാന്‍സര്‍ പില്‍ക്കാലത്ത് വരാമെന്നതിനാല്‍ അവര്‍ക്ക് ലോകാരോഗ്യസംഘടന സുന്നത്ത് റെക്കമെന്റ് ചെയ്യുന്നുണ്ട് . മൂത്രനാളീ സംബന്ധിയായ രോഗങ്ങളില്ലാത്ത കുട്ടികള്‍ക്ക് സുരക്ഷിതമായ മെഡിക്കല്‍ പരിച്ഛേദനം (നിര്‍ബന്ധമായുമല്ലെങ്കിലും) പൊതുവേ നല്ലതെന്നു തന്നെയാണ് വൈദ്യശാസ്ത്രത്തിന്റെ നിഗമനം. ലോകാരോഗ്യസംഘടനയും ഈ ശാസ്‌ത്രാഭിപ്രായത്തെ പിന്‍താങ്ങുന്നുണ്ട്.
പരിച്ഛേദന ഉപയോഗപ്രദമാണോ? ഇത് എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്, എന്തുകൊണ്ട്? ഏകകണ്ഠമായ ഉത്തരം ഇതുവരെ കണ്ടെത്താത്ത ചോദ്യമാണിത്. എസ് പീഡിയാട്രിക്സ് അമേരിക്കൻ അക്കാദമിശിശുരോഗവിദഗ്ദ്ധരുടെയും യൂറോളജിസ്റ്റുകളുടെയും വലിയ യൂറോപ്യൻ പ്രധാന പ്രതിനിധികളുടെ പ്രതിവാദ പ്രസ്താവനകൾക്ക് ഇത് കൂടുതൽ എടുത്തില്ല.
ശിശുക്കൾക്ക് പരിഛേദനത്തിൻറെ ആവശ്യകതയെക്കുറിച്ച് റൊമെന ഹിച്കോക്ക് വലിയ സംശയം പ്രകടിപ്പിച്ചു, ഇത് ശുദ്ധമായ “അടിച്ചേൽപ്പിച്ച വികലമാക്കൽ” എന്ന് നിർവചിക്കുന്നു. ബ്രിട്ടീഷ് പീഡിയാട്രിക് യൂറോളജിസ്റ്റുകളുടെ പ്രസിഡന്റിന്റെ അഭിപ്രായത്തിൽ, അഗ്രചർമ്മം മുറിക്കുന്നതിൽ നിന്ന് മനുഷ്യന് ലഭിക്കുന്ന യഥാർത്ഥ നേട്ടത്തെക്കുറിച്ച് ചിന്തിക്കാൻ കാരണമായേക്കാവുന്ന വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല.
ഡച്ച് ബയോട്ടിസിസ്റ്റ് ഗർട്ട് വാൻ ഡിജ്ക്എടുക്കുന്നതും കഠിനമായിരുന്നു. അത്തരമൊരു പ്രവർത്തനത്തിന്റെ ആരോഗ്യഗുണങ്ങൾ എങ്ങനെയാണ് ഗ്രഹത്തിലെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിൽ മാത്രം ദൃശ്യമാകുന്നതെന്ന് അദ്ദേഹം അടിവരയിട്ടു. അതേസമയം നെതർലാൻഡിൽ ഇതിന്റെ യഥാർത്ഥ ആവശ്യമില്ല.
അമേരിക്കൻ അധികാരികൾ പറയുന്നത്, പരിച്ഛേദനയുടെ പ്രയോജനങ്ങൾ പലതും അടിസ്ഥാനപരമാണ്. Hiv ൽ നിന്ന് പരിരക്ഷിക്കുന്നത് പരിരക്ഷിക്കപ്പെടുന്നു, Hpv, ഹെർപ്പസ് പോലുള്ള ലൈംഗിക രോഗങ്ങളിലേക്ക് നയിക്കുന്ന അപകട സാധ്യതകൾ കുറയ്ക്കുന്നു. കൂടാതെ, മൂത്രാശയ ലഘുലേഖ അണുബാധയും ട്യൂമറുകളുടെ സാധ്യതയും കുറയ്ക്കാനാവും.
ഇതുകൂടാതെ, മോശം നിയന്ത്രണങ്ങൾ വളരെ പരിമിതമായിരിക്കും. 2 ശതമാനത്തേക്കാൾ കുറവ് കുട്ടിയുടെ പ്രവർത്തനം മൂലം മൃതദേഹം അസുഖം മൂലം ഉണ്ടാകുന്ന സങ്കീർണതയോ അല്ലെങ്കിൽ അണുബാധയോ ആണെന്ന് പരാതിപ്പെട്ടിട്ടുണ്ട്. ഈ ചില രോഗങ്ങളിൽ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും.
അമേരിക്കൻ ഡോക്ടർമാരുടെ അവകാശത്തെ പിന്തുണയ്ക്കുന്നതിന് സാമ്പത്തിക ശാസ്ത്രജ്ഞരെ ഇടപെട്ടു ബാൾട്ടിമോർ മെഡിസിനിൽ ജോൺ ഹോപ്കിൻസ് സ്കൂൾ. പുരുഷന്മാരുടെയും സ്ത്രീകളുടെയും ചില അണുബാധകൾ പൊതുജനാരോഗ്യത്തിന് പ്രതിവർഷം പ്രതിവർഷം ചെലവിടുന്നതിനുള്ള ചെലവ് വിദഗ്ധരുടെ അഭിപ്രായത്തിൽ, പരിച്ഛേദനയ്ക്ക് അമേരിക്കൻ സംസ്ഥാന നിക്ഷേപകർക്ക് എല്ലാ അമേരിക്കൻ പൗരൻമാരുടെയും മേൽ ബാധകമാണെങ്കിൽ, പ്രതിദിനം 313 ഡോളർ സംരക്ഷിക്കാൻ.
ചേലാകര്‍മത്തെ കുറിച്ച് ഹൈന്ദവ ഗ്രന്ഥങ്ങൾ എന്ത് പറയുന്നു എന്ന് നോക്കാം
►മുസ്‌ലിം ചര്യയായ ചേലാകര്‍മത്തെ(സുന്നത്ത്) സംബന്ധിച്ച് ശ്രീ കുറുപ്പുംവീട്ടില്‍ കെ.എന്‍ ഗോപാലപിള്ളയുടെ 'കേരളമഹാചരിത്രം' രണ്ടാം ഭാഗത്തില്‍ പറയുന്നു:
''ലോകത്തിലെ എല്ലാ പ്രാചീന സമുദായങ്ങളും ആചരിച്ചു പോരുന്ന ഒരു ആചാരമാകുന്നു 'ലിംഗശാസ്ത്രം'......കേരളത്തില്‍ നായന്മാരുടെ ഇടയില്‍ പുരാതനകാലങ്ങളില്‍ ഈ ആചാരം നടപ്പുണ്ടായിരുന്നു......ഇതിന് ചേലാകര്‍മ്മം എന്നും പേരുണ്ട്. ആണ്‍കുട്ടികളെ കൗപീനം ധരിപ്പിക്കുന്നതിന്റെ പ്രാരംഭകര്‍മ്മമായിട്ടാണ് ഈ ശസ്ത്രക്രിയ നടത്തിപ്പോന്നത്. തന്നിമിത്തം ഈ ക്രിയക്ക് 'ചേലാകര്‍മം' എന്ന് പേര്‍ സിദ്ധിച്ചു. (pg 54, 55 - 1949-ല്‍ തിരുവനന്തപുരം റെഡ്യാര്‍ പ്രസ് ആന്റ് ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചത്)
►''മൂത്രം ഒഴിച്ചാല്‍ ഒരു പ്രാവശ്യം മണ്ണുകൂട്ടി ലിംഗം കഴുകണം'' എന്ന് മനുസ്മൃതി 5:136-ല്‍ കാണാം. അതിന്റെ വ്യാഖ്യാനത്തില്‍ സിദ്ധിനാഥാനന്ദ സ്വാമി പറയുന്നു: ''ഇക്കാലത്ത് മൂത്രമൊഴിച്ചാല്‍ ശൗചമേ ഇല്ല; ജലമെങ്കിലും ഉപയോഗിക്കേണ്ടതാണ്.''
►ജലത്തിലും പ്രാണികള്‍ പാര്‍ക്കുന്ന മടകളിലും മൂത്രമൊഴിക്കരുതെന്നും നടന്നുകൊണ്ടോ നിന്നുകൊണ്ടോ പാടില്ലെന്നും മനുസ്മൃതി 4:46, 47 ശ്ലോകങ്ങളില്‍ കാണാം. ഇതിനു സമാനമായ പ്രവാചകമൊഴികളുണ്ട്.
►സ്ത്രീ നഗ്നതയെ നോക്കരുതെന്ന ഖുര്‍ആനിലെ (24:30) വിധി മനുസ്മൃതി 4:53-ല്‍ കാണാം.
►അന്യസ്ത്രീ പുരുഷന്മാര്‍ ഇടകലര്‍ന്നിരിക്കാന്‍ പാടില്ലെന്ന ഇസ്‌ലാമിന്റെ വിധിക്ക് സമാനമായ സംഭവം ഇതാ:
''സീതാരാമ ലക്ഷ്മണന്മാര്‍ ഭരദ്വാജ ഋഷിയുടെ ആശ്രമത്തിലെത്തിയ സമയം. നടപ്പുരീതിയനുസരിച്ച് ഋഷിമാര്‍ ഒരു സംഘമായും അവരുടെ പത്‌നിമാരും കുട്ടികളും മറ്റൊരു സംഘമായും ഇരിക്കും. ഇന്നത്തെക്കാലത്ത് നാം ചെയ്യുന്നത് പോലെ സ്ത്രീപുരുഷന്മാര്‍ ഇടകലര്‍ന്നിരിക്കാറില്ല. അവിടെ എത്തിയപ്പോള്‍ ശ്രീരാമനും ലക്ഷ്മണനും ഋഷിമാര്‍ക്കൊപ്പമിരുന്നു. സീത സ്ത്രീകള്‍ക്കൊപ്പവും.''(തപോവനം ശ്രീ സത്യസായി സച്ചരിതം, pg 150-51, സത്യസായി പബ്ലിക്കേഷന്‍ സൊസൈറ്റി, ആലുവ)
Comments
Post a Comment